This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീസ്ത നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തീസ്ത നദി

Teesta/Tista

ഇന്ത്യന്‍ ഉപദ്വീപിന്റെ വടക്കുഭാഗത്തുകൂടി ഒഴുകുന്ന ഒരു നദി. സിക്കിമിലെ പ്രധാന നദിയായ തീസ്തയെ 'സിക്കിമിന്റെ ഗംഗ' എന്നു വിശേഷിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രധാന ജനാധിവാസ കേന്ദ്രങ്ങളെല്ലാം ഈ നദീതീരത്താണ് സ്ഥിതിചെയ്യുന്നത്. തിബത്തന്‍ പീഠഭൂമിയുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സേമു (Zemu) ഹിമാനിയാണ് തീസ്തയുടെ ഉദ്ഭവസ്ഥാനം. രന്‍ഗിത് (Rangit), റോങ്ഗ്നി-ചു (Rongni-chu), ലാച്ചന്‍ (Lachen), ലാചുങ് (Lachung), താലുങ് (Talung), റാഗ്പൊ എന്നിവ തീസ്തയുടെ പ്രധാന പോഷകനദികളാണ്.

ഹിമാനികളും മണ്‍സൂണ്‍ മഴയുമാണ് തീസ്ത നദിയില്‍ ജലമെത്തിക്കുന്നത്. ദ്രുതവാഹിയായ ഈ നദിയില്‍ മണ്‍സൂണ്‍ കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം നദീതടനിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകാറുണ്ട്. ഹിമാനികളിലെ മഞ്ഞുരുകിയെത്തുന്ന ജലം നദിയുടെ ജലനിരപ്പില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നതും പതിവാണ്. നിരവധി ജലവൈദ്യുതോര്‍ജപദ്ധതികളും ഈ നദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തിബത്തന്‍ പീഠഭൂമിയില്‍ നിന്ന് ഉദ്ഭവിക്കുന്ന തീസ്ത സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ബംഗ്ലാദേശില്‍ കടന്ന് ബ്രഹ്മപുത്രയില്‍ സംഗമിക്കുന്നു. മുമ്പ് പദ്മാനദിയായിരുന്നു തീസ്തയുടെ പതന സ്ഥാനം. 1787-ലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് പതന സ്ഥാനത്തിനു മാറ്റമുണ്ടായത്. വര്‍ഷം മുഴുവന്‍ ജലപ്രവാഹമുള്ള തീസ്തയിലെ നീര്‍ച്ചാലുകള്‍ക്ക് പൊതുവേ ആഴം കൂടുതലാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍